കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് 27 സീറ്റുകളില്‍ മല്‍സരിക്കും. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ഉള്‍പ്പെടെ പ്രാതിനിധ്യം. മൂന്നുതവണ എംഎല്‍എമാരായവര്‍ മല്‍സരിക്കില്ല. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, എം.കെ.മുനീര്‍ എന്നിവര്‍ക്ക് ഇളവ്. അബ്ദുസമദ് സമദാനി (മലപ്പുറം ലോക്സഭ), പി.വി.അബ്ദുല്‍വഹാബ് (രാജ്യസഭ). പി.കെ.ബഷീര്‍ (ഏറനാട്), പി.കെ.കുഞ്ഞാലിക്കുട്ടി (വേങ്ങര), പുനലൂര്‍, പേരാമ്പ്ര സീറ്റുകളില്‍ പ്രഖ്യാപനം പിന്നീട്. ലീഗിന് വനിതാ സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍ മല്‍സരിക്കും. 1996ല്‍ ഖമറുന്നീസ അന്‍വറിനു ശേഷം വനിതാ സ്ഥാനാര്‍ഥി ഇതാദ്യം.
പി.കെ.കുഞ്ഞാലിക്കുട്ടി (വേങ്ങര), എം.കെ.മുനീര്‍ (കൊടുവള്ളി), കെ.എം.ഷാജി (അഴീക്കോട്), മഞ്ചേശ്വരം: എ.കെ.എം.അഷറഫ്, കുറ്റ്യാടി – പാറയ്ക്കല്‍ അബ്ദുല്ല, മലപ്പുറം: പി.ഉബൈദുല്ല, ഏറനാട് – പി.കെ.ബഷീര്‍, താനൂര്‍: പികെ ഫിറോസ്, മങ്കട – മഞ്ഞളാംകുഴി അലി, ഗുരുവായൂര്‍ – കെ.എന്‍.എ.ഖാദര്‍, തിരൂരങ്ങാടി – കെ.പി.എ.മജീദ്, കോങ്ങാട് – യു.സി.രാമന്‍. തിരുവമ്പാടി – സി.പി.ചെറിയ മുഹമ്മദ്. മഞ്ചേരി – യു.എ.ലത്തീഫ്. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍, അഡ്വ. വി.ഇ.അബ്ദുല്‍ ഗഫൂര്‍ കളമശേരിയില്‍ ലീഗ് സ്ഥാനാര്‍ഥി. കൊണ്ടോട്ടി – ടി.വി.ഇബ്രാഹിം, മണ്ണാര്‍ക്കാട് – എന്‍.ഷംസുദീന്‍, കൂത്തുപറമ്പ് – പൊട്ടംകണ്ടി അബ്ദുല്ല, വള്ളിക്കുന്ന് – പി.അബ്ദുല്‍ ഹമീദ്, തിരൂര്‍ – കുറുക്കോളി മൊയ്തീന്‍, കുന്നമംഗലം– ദിനേശ് പെരുമണ്ണ (സ്വതന്ത്രന്‍) .