ഉപയോഗിച്ചത് വിഎഫ്എക്സ് സാങ്കേതികവിദ്യ; ‘ഭൂതം ഭാവി’ ആല്‍ബം വൈറലാകുന്നു

0
221

അജയ് തുണ്ടത്തില്‍

കൊച്ചി: മുഴു നീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച ‘ഭൂതം ഭാവി’ സംഗീത ആല്‍ബം വൈറലാകുന്നു. നോബി മാർക്കോസും റിനി രാജുമാണ് പ്രധാന വേഷങ്ങളില്‍. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം സംഗീത മഴയായി പെയ്തിറങ്ങുകയാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് ഈണം പകർന്നിരിക്കുന്നത്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫാണ്. പ്രണാമിന്റെ മൂന്നാമത് സംഗീത ആൽബമാണ് ‘ഭൂതം ഭാവി’.

‘മെറ്റാ വേർസ്’ എന്നറിയപ്പെടുന്ന വെർച്വൽ റിയാലിറ്റി ലോകം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കാർത്തിക്കിങ് എന്നറിയപ്പെടുന്ന ആർ ജെ കാർത്തിക്കാണ്. ഗാനരംഗത്തിൽ ഒരു പ്രധാന വേഷത്തിലും കാർത്തിക് എത്തുന്നുണ്ട്. ശ്രദ്ധേയ ഗാനങ്ങളായ ‘നസാര’യും ‘മടക്ക’വും ആലപിച്ചത് പ്രണാമാണ്. അർഫാൻ നുജൂമും സംഘവുമാണ് അനിമേഷനും വി എഫ് എക്സും. കൃഷ്ണൻ എസ് എസ് ഡിജിറ്റലാണ്  ശബ്ദലേഖകൻ.  ഛായാഗ്രഹണം വേണു ശശിധരൻ ലേഖ, രാജേഷ് ജയകുമാർ ആണ് ഡി ഐ, പി ആർ ഓ അജയ് തുണ്ടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here