കൊച്ചി: കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ബൊണാമിയുടെ ആദ്യ ഗാനം ‘നെല്ലു വിളയും ‘ പുറത്തിറങ്ങി. ചലചിത്ര താരം അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത് . കഥയുടെയും ജീവിതത്തിൻ്റെയും വ്യത്യസ്ത ലോകങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിൻ്റെ കഥയാണ് ടോണി സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത്.
രഘുപതി പൈ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിൽ റാം. രചന വാക്കാനാട് സുരേഷ്. സംസ്ഥാന അവാർഡിന് പുറമെ നിരവധി ദേശീയ-രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കോയാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സിൻസീർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അഞ്ചലി, സിദ്ധാർത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാൻ എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. രാജ്കുമാർ ഛായാഗ്രഹണവും,പ്രിൻസ് ഫിലിപ്പ് എഡിറ്റിംഗും തിരക്കഥയും നിര്‍വഹിക്കുന്നു. ശബ്ദ മിശ്രണം – ജി.ഹരി, പശ്ചാത്തല സംഗീതം – ജിനു വിജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയൻ നായർ.വിഷ്വൽ അനിമേഷൻ – സോബിൻ ജോസ്. -പ്രൊഡക്ഷൻ കൺഡ്രോളർ- പ്രമോദ് പടിയത്ത്. ടെക് നിക്കൽ സപ്പോട്ട് – സിൻ്റോ ഡേവിഡ് (ലൈം മീഡിയ). കളറിസ്റ്റ് – മഹാദേവൻ.