പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി; നാളെ നിശബ്ദ പ്രചരണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കാരണം കലാശക്കൊട്ട് വിലക്കിയതിനാല്‍ റോഡ് ഷോകളാണ് നിറഞ്ഞത്. അവസാനനിമിഷങ്ങളില്‍ പ്രചാരണത്തില്‍ നിറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ധര്‍മടത്തും തലശേരിയിലും റോഡ് ഷോ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ് പ്രചാരണത്തെ ആവേശക്കൊടുമുടിയിലാക്കി.

രാഹുല്‍ ഗാന്ധി നേമത്തും കോഴിക്കോടും റോഡ് ഷോയില്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പീരുമേട് മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. എന്‍.ഡി.എയ്ക്കായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നെടുമങ്ങാട് റോഡ് ഷോ നടത്തി. വോട്ടെടുപ്പിന് ഇനി ഒരുദിനം മാത്രമാണ്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ തുടങ്ങും.

മാവോയിസ്റ്റ് ഭീഷണിയുളള മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ ആറുമണിക്ക് പരസ്യപ്രചരണം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here