ബെംഗളുരു: കേരളത്തിലെ ആർഎസ്എസ്സിന്‍റെ തലപ്പത്ത് മാറ്റം. പി. ഗോപാലൻകുട്ടിക്ക് പകരം കേരളത്തിലെ പ്രാന്തകാര്യവാഹായി പി എൻ ഈശ്വരനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ഗോപാലൻകുട്ടി മാസ്റ്റർ സംഘടനയുടെ സംസ്ഥാനസമിതി അംഗമായി തുടരും. കഴിഞ്ഞ ദിവസം ബംഗളുരുവിൽ സമാപിച്ച അഖില ഭാരതീയ പ്രതിനിധി സഭയാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ചുമതലയിൽ എം രാധാകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സർകാര്യവാഹായി (ജനറൽ സെക്രട്ടറി) കർണാടകയിലെ ശിവമൊഗ്ഗയിൽ നിന്നുള്ള ദത്താത്രേയ ഹോസബലെ തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് ജോഷി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണിത്. അറുപത്തിയഞ്ചുകാരനായ ദത്താത്രേയ ഹോസബലെ 2009 മുതൽ സഹസർകാര്യവാഹാണ്. ബിജെപി ജനറൽ സെക്രട്ടറിയായി നിയോഗിച്ച രാം മാധവിനെ ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവിലേക്ക് തിരിച്ചെത്തിച്ചിട്ടുമുണ്ട്.