‘സാർ  ഞങ്ങളുടെ ഫയൽ അങ്ങയുടെ മുമ്പിലുണ്ട്’ ചീഫ് സെക്രട്ടറിയോട് ഫെറ്റോ

തിരുവനന്തപുരം: ലക്ഷക്കണക്കിന് ജീവനക്കാരെയും പെൻഷൻകാരെയും ബാധിക്കുന്ന നിരവധി ഫയലുകളിൽ തീർപ്പ് ഉണ്ടാകണമെന്ന് ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ. ഫയലുകളില്‍ തീര്‍പ്പ്‌ ഉണ്ടാക്കാനായി ചീഫ് സെക്രട്ടറി ഇന്നു വിളിച്ച് ചേര്‍ത്ത സര്‍വീസ് സംഘടനകളുടെ യോഗത്തിലായിരുന്നു സംഘടനകളുടെ ആവശ്യം. കേരളത്തിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ അടിയന്തിരപരിഹാരം നിർദ്ദേശിച്ചായിരുന്നു യോഗം. ഓരോ ഫയലും ഓരോ ജീവിതം എന്ന നിലയിൽ കണ്ട് കൊണ്ട്, കെട്ടിക്കിടക്കുന്ന ഫയലുകളിൽ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ചീഫ് സെക്രട്ടറി വിശദീകരിച്ചു.

പല കാരണങ്ങൾ കൊണ്ട് ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചില വകുപ്പുകളിൽ ഫയലുകൾ നീക്കുന്നതിൽ കാണിക്കുന്ന ജാഗ്രത എല്ലാ വകുപ്പിലും ഇല്ലായെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ജനങ്ങൾക്ക് പരമാവധി സഹായം എത്തിക്കുന്നതിന് വേണ്ടി എല്ലാ സംഘടനകളുടെയും പിന്തുണ അദ്ദേഹം തേടി. ഭരണാനുകൂല സംഘടനയായ എഫ്. ഇ.സി.ടി ഒ ജനറൽ സെക്രട്ടറി എം.ആര്‍. അജിത്കുമാറും, കോൺഗ്രസ്സ് സംഘടനയായ സെറ്റോ ചെയർമാൻ ചവറ ജയകുമാറും സർക്കാരിന് പൂർണ്ണ പിന്തുണ അറിയിച്ചു.

തുടർന്ന് സംസാരിച്ച ഫെറ്റോ ജനറൽ സെക്രട്ടറി എസ്കെ. ജയകുമാർ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് ഫെറ്റോഘടക സംഘടനകളുടെ പിന്തുണ സർക്കാരിനെ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പിൻ പലിക്കുക, ലീവ് സറണ്ടർ പുനഃ സ്ഥാപിക്കുക, 8 ശതമാനം ഡിഎ കുടിശ്ശീക അനുവദിക്കുക, സർവ്വീസ് വെയിറ്റേജ് പുന:സ്ഥാപിക്കുക, മെഡിസെപ്പ് സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുക. തുടങ്ങിയ ഫയലുകളിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകണമെന്നും ചർച്ചയിൽ ജയകുമാർ ആവശ്യപ്പെട്ടു. ഫെറ്റോ ഘടക സംഘടനകളെ പ്രതിനിധീകരിച്ച് ടി.എന്‍. രമേശ് , എ.പ്രകാശ് (എന്‍ജിഒ സംഘ് ), പിഎസ്. ഗോപകുമാർ, ടി.അനൂപ് കുമാർ (എന്‍ടിയു ) അനിൽകുമാർ (കെഎംസിഎസ്എസ്) ജയപ്രസാദ് (ഗവ: പ്രസ്സ് വർക്കേഴ്സ് സംഘ് ) എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here