വടകര: വടകര നിയോജകമണ്ഡലത്തില്‍ ആര്‍എംപിയുടെ കെ.കെ.രമ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയെ നേരിടാന്‍ സിപിഎം തീരുമാനം. പാര്‍ട്ടി സംവിധാനത്തെ മുഴുവന്‍ അണി നിരത്തി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ രണ്ടിന് വടകരയിലെത്തും. കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവനും ഇന്ന് മണ്ഡലത്തിലത്തുന്നുണ്ട്.
വി.എസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലെ ടി.പിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും വടകരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കുന്നുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് വടകരയില്‍ നടക്കാന്‍ പോകുന്നതെന്നാണ് രമയുടെ പ്രചാരണങ്ങളില്‍ വലിയ ആയുധങ്ങളില്‍ ഒന്ന്. മുഖ്യമന്ത്രിയ്ക്ക് എതിരെയും ആഞ്ഞടിച്ചാണ് രമയുടെ പ്രചാരണം മുന്നോട്ടു പോകുന്നത്.