തിരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. എന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ . ജി.ആര്‍.അനില്‍ (നെടുമങ്ങാട്), പി.എസ്. സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ) തുടങ്ങിയവരാണ് പട്ടികയിൽ ഇടംപിടിച്ചത്.
ചടയമംഗലം സീറ്റില്‍ തീരുമാനം നാളെ. ചടയമംഗലത്ത് വനിതയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യം ശക്തമാണ്. സിപിഐയോട് ആലോചിക്കാതെ നടത്തിയ സീറ്റ് കൈമാറ്റത്തിൽ സിപിഐക്ക് കടുത്ത അമർഷമാണ് ഉള്ളത്. ചങ്ങനാശേരി നഷ്ടപ്പെട്ടതില്‍ അതൃപ്തി കാനം വ്യക്തമാക്കിയിരുന്നു.