ശ്രീശാന്ത് നായകനായ ‘പട്ടാ’ ചിത്രീകരണം ഉടന്‍; ശ്രീശാന്ത് എത്തുന്നത് സിബിഐ ഓഫീസറുടെ റോളില്‍

0
331

കൊച്ചി: ബോളിവുഡ് ചിത്രമായ” പട്ടാ” യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും സംവിധാനവും . ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. “ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്സ്പരിമെന്റലാണ് പട്ടാ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

പട്ടായുടെ സംവിധായകൻ ആർ രാധാകൃഷ്ണന്‍ പട്ടായെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ശ്രീശാന്തിനൊപ്പം ബോളിവുഡ്‌ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സുമുഖനും സുന്ദരനും ബുദ്ധിമാനും അടുത്തത് എന്താണ് പ്രവർത്തിക്കാൻ പോകുന്നതെന്ന് സഹപ്രവർത്തകർക്ക് പിടി കൊടുക്കാത്ത ഒരു സി ബി ഐ ഓഫീസറാണ് നായകൻ. ഈ കഥാപാത്രമാകുവാൻ പലരെയും ഞാൻ മനസ്സിൽ ആലോചിച്ചെങ്കിലും എന്റെ അന്വേഷണം ശ്രീശാന്തിലെത്തുകയായിരുന്നു. കഥ കേട്ടയുടൻ തന്നെ ഇതിലെ സി ബി ഐ ഓഫീസറാകാൻ ശ്രീശാന്ത് നിറഞ്ഞ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു. . ഞാൻ പ്രതീക്ഷിക്കുന്നതിനുമപ്പുറം അദ്ദേഹമീ കഥാപാത്രത്തെ ഉജ്ജ്വലമാക്കുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെയും പിടിച്ചിരുത്തത്തക്കതായ പുതുമയുള്ളൊരു എലിമെന്റ് പട്ടായുടെ ഹൈലൈറ്റാണന്ന് ഞാൻ ഉറപ്പ് തരുന്നു.

– പ്രകാശ്കുട്ടിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് – സുരേഷ് യു ആർ എസ് നിര്‍വഹിക്കുന്നു. , സംഗീതം – സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി – ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് – ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ .

LEAVE A REPLY

Please enter your comment!
Please enter your name here