Home News Exclusive സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വീണ്ടും കുരുക്കില്‍; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വീണ്ടും കുരുക്കില്‍; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്

കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വീണ്ടും കുരുക്കില്‍. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ ഏട്ടിന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാവനാണ് നിർദേശം.

മാർച്ച്‌ 12നു ഹാജരാവാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല. സ്വപ്നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാവട്ടവും നോട്ടിസ് അയച്ചിരിക്കുന്നത്.

ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here