കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ ട്വീറ്റ് ചെയ്തത് അബദ്ധത്തില്‍; ഗ്രേറ്റ ട്യുൻബെർഗ് ഫൌള്‍ കാട്ടിയപ്പോള്‍ ആശങ്ക അറിയിച്ച് ദിശയുടെ സന്ദേശം; ദിശയെ കുടുങ്ങിയത് ഇങ്ങനെയെന്ന് പോലീസ്

ന്യൂഡൽഹി : സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് കുരുക്കായത് സോഷ്യല്‍ മീഡിയാ അബദ്ധമെന്ന് പോലീസ്. കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണു കേസിൽ വഴിത്തിരിവായതെന്നാണ് പോലീസ് പറയുന്നത്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ ‘ടൂൾകിറ്റ്’ രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.

ഗ്രേറ്റ അതു ട്വീറ്റ് ചെയ്തയുടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് ദിശ വാട്സാപ് സന്ദേശം അയച്ചതായും പറയുന്നു. വിശദാംശങ്ങൾ പുറത്തുപോയാൽ താനടക്കമുള്ളവരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) അറസ്റ്റ് െചയ്തേക്കുമെന്ന ആശങ്കയും ദിശ അറിയിച്ചിരുന്നു. പിന്നാലെ ഗ്രേറ്റ ട്വീറ്റ് പിൻവലിച്ചു. ചില മാറ്റങ്ങൾ വരുത്തി അൽപസമയത്തിനു ശേഷം വീണ്ടും പങ്കുവയ്ക്കുകയും ചെയ്തെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ടൂള്‍ കിറ്റില്‍ ഉണ്ടായിരുന്നത്: പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ‘ആസ്ക് ഇന്ത്യ വൈ’, ‘വേൾഡ് ഈസ് വാച്ചിങ്’ തുടങ്ങിയ ഹാഷ്ടാഗുകളുടെ പ്രചാരണം. ഓരോ ഹാഷ്ടാഗും പ്രചരിപ്പിക്കാൻ നിശ്ചിത തീയതികൾ. ∙ യുഎന്നിലെയും വിദേശത്തെ പ്രമുഖരെയും ടാഗ് ചെയ്ത് ഹാഷ്ടാഗ് പ്രചാരണം. ഈ മാസം 4, 5 തീയതികളിൽ വ്യാപക ട്വിറ്റർ പ്രചാരണം. ഈ മാസം 21 മുതൽ 26 വരെ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചാരണം. ∙ വിദേശത്തെ ഇന്ത്യൻ എംബസികൾക്കു മുന്നിൽ ഐക്യദാർഢ്യ പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here