വിവാഹം കഴിഞ്ഞത് ആറു മാസം മുന്‍പ്; ഭര്‍ത്താവായ ഷഹീർ ഭാര്യയെ കഴുത്തറത്തത് സംശയരോഗം കാരണം; മുക്കത്തെ നടുക്കിയ കൊലപാതകത്തിനു കാരണമായി പ്രവാസി വെളിപ്പെടുത്തിയത് ഇങ്ങനെ

0
197

മുക്കം: മുഹ്സിലയെ (20) ഭർത്താവ് കൊടിയത്തൂർ ചെറുവാടി ഷഹീർ (30) കഴുത്തറത്ത് കൊന്നത് സംശയ രോഗം കാരണമെന്ന് പോലീസ്. മുറിയില്‍ ബഹളം കേട്ട് . മുറിയിൽ നിന്ന് ബഹളം കേട്ട് മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയാറായില്ല. സമീപവാസികൾ എത്തിയതോടെയാണ് ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടിയത്. അപ്പോള്‍ മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മുഹ്സില.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആറുമാസം മുൻപ് ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അടുത്തിടെയാണ് മലപ്പുറം ഒതായിലെ വീട്ടി‍ൽ നിന്നും മുഹ്സില ഭർതൃവീട്ടിൽ എത്തിയത്. വിദേശത്തായിരുന്ന ഷഹീർ വിവാഹത്തിനു ശേഷം മടങ്ങിപോയിരുന്നില്ല. അയല്‍വാസികള്‍ പിടികൂടിയ ഷഹീർ അറസ്റ്റിലാണ്.

ഒതായി ചൂളാട്ടിപ്പാറ പുളിക്കൽ മുജീബിന്റെയും കദീജയുടെയും മകളാണ് മുഹ്സില. സഹോദരങ്ങൾ: മുഹ്സിൽ റഹ്മാൻ, മുസ്ന

LEAVE A REPLY

Please enter your comment!
Please enter your name here