കൊച്ചി: നടീ ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ നടന്‍ ദിലീപിനെതിരെ കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് ആണ് പുതിയ കേസെടുത്തത്.
ഉദ്യോഗസ്ഥരായ ബി. സന്ധ്യയും ബൈജു പൗലോസുമടക്കം അഞ്ചുപേരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും വധഭീഷണി മുഴക്കുന്നത് കേട്ടുമെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപും സഹോദരനുമടക്കം 6 പേരാണ് പ്രതികള്‍.