കോഴിക്കോട്: കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചെടുത്തു. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍നിന്ന് 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി. ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ വീടുകളില്‍ ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടിച്ചെടുത്തത്.
പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്കു ശേഷം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയേക്കും. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നു 50 ലക്ഷം രൂപ വിജിലന്‍സ് ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേസമയം, കെ.എം. ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി 23ലേക്ക് മാറ്റി. അധനികൃത സ്വത്ത് സമ്പാദനക്കേസ് ഇന്ന് പരിഗണിക്കാനിരുന്നതാണ്.