മുംബൈ: ഓടുന്ന ബസില്‍ വീണ്ടും പീഡനം. മുംബൈയിലാണ് ഓടുന്ന ബസില്‍ പീഡനം നടന്നത്. സ്വകാര്യ ആഡംബര ബസിലെ യാത്രയ്ക്കിടെ ക്ലീനർ പീഡിപ്പിച്ചതായാണ് യാത്രക്കാരിയായ യുവതി പരാതി നല്‍കിയത്. ഇരുപത്തിയൊന്നു വയസ്സുകാരിയാണ് പരാതി നൽകിയത്. ബസ് കസ്റ്റഡിയിലെടുത്തു. ക്ലീനർക്കായി തിരച്ചിൽ തുടരുന്നു.
ആറിനു രാത്രി നാഗ്പുരിൽ നിന്നു കയറിയ യുവതിയെ ക്ലീനർ സീറ്റ് മാറ്റിയിരുത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി 2 തവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു. രാവിലെ പുണെയിൽ എത്തിയ ശേഷമാണു യുവതി പരാതി നൽകിയത്.