യാത്ര ചെയ്തത് ലോക്കല്‍ ട്രെയിനിന്റെ ഡോറിനു സമീപത്തുനിന്ന്; ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ട്രാക്കിലേക്ക്; വിവരം പോലീസില്‍ അറിയിച്ചത് യാത്രക്കാരിയായ യുവതി; ഭാര്യയെ തള്ളിയിട്ടു കൊന്നതിനു ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ ഭർത്താവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ​തിങ്കളാഴ്ച ചെമ്പൂർ -ഗോവന്ദി റെയിൽവേ സ്​റ്റേഷനുകൾക്കിടെയാണ്​ സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ്​ വിവാഹം കഴിച്ചത്​.

യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. കോച്ചിന്‍റെ വാതിലിന്​ സമീപം നിന്നായിരുന്നു യാത്ര. യാത്രക്കിടെ യുവതിയുടെ കൈ പിടിച്ചിരുന്ന കമ്പിയിൽനിന്ന്​ വേർ​െപ്പടുത്തി​യതോടെ യുവതി ട്രാക്കിലേക്ക്​ വീഴുകയായിരുന്നുവെന്ന്​ അധികൃതർ പറഞ്ഞു.

കോച്ചിൽ ഒരുമിച്ച്​ യാത്ര ചെയ്​തിരുന്ന സ്​ത്രീ, യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ വീഴ്​ത്തുന്നത്​ കണ്ടിരുന്നു. ഗോവന്ദി സ്​റ്റേഷനിൽ എത്തിയതോടെ യുവതി പൊലീസിനെ വിവരം അറിയിച്ചു. ഭർത്താവിനെ പൊലീസ്​ പിടികൂടി യുവതിയെ തള്ളിയിട്ട സ്​ഥലത്തെത്തിയപ്പോൾ പരിക്കേറ്റ്​ ബോധമില്ലാത്ത നിലയിലായിരുന്നു യുവതി. ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നവഴി യുവതി മരിച്ചു. സംഭവത്തിൽ പൊലീസ്​ കേസ്​ രജസ്റ്റർ ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here