തോക്കെടുത്ത് വെടിവെച്ചത് കണ്ണില്‍ക്കണ്ടവരെയൊക്കെ; കൊല്ലപ്പെട്ടത് മൂന്നു പേര്‍; നിരവധി പേര്‍ക്ക് പരുക്കും; അക്രമിയെ വെടിവെച്ച് കൊന്നു പോലീസും; ഷിക്കാഗോയില്‍ പരിഭ്രാന്തി പരത്തിയ വെടിവെയ്പ്പ് നീണ്ടു നിന്നത് നാല് മണിക്കൂര്‍

0
268

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമി കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചു. നാല് മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ നൈറ്റിങ്ഗേലിനെ (32) പൊലീസ് ഒടുവിൽ ഷിക്കാഗോ നഗരത്തിന്റെ അതിർത്തിയായ എവൻസ്റ്റനിൽ വെടിവച്ചു കൊന്നു.

അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വെളിവായിട്ടില്ല. മുപ്പതുകാരനായ ഷിക്കാഗോ സർവകലാശാല വിദ്യാർഥിയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസൺ അക്രമത്തിനു തുടക്കമിട്ടത്. തുടർന്ന് ഒരു സെക്യൂരിറ്റി ഗാർഡിനെയും 20 വയസ്സുകാരനെയും ഇയാൾ കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here