കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാദ്ധ്യാപകൻ പിടിയിൽ. കണ്ണൂര്‍ പാനൂരിലാണ് അധ്യാപക സമൂഹത്തിനു ദുഷ്പ്പെരുണ്ടാക്കിയ സംഭവം നടന്നത്. കണ്ണൂർ പാനൂർ ഈസ്‌റ്റ് വളള്യായി യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ വി.പി വിനോദാണ് കേസിലെ പ്രതി.
കുട്ടിയുടെ പാഠപുസ്‌തകം വാങ്ങാൻ എത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.