സ്വര്‍ണ്ണക്കടത്ത് കേസ്  ആരോപണങ്ങള്‍ ഗുരുതരം; പിണറായി വിജയനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എ.വി.താമരാക്ഷന്‍

0
299

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും ചെയ്യണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍.

സിപിഎം പാര്‍ട്ടി ഭരണഘടന പിബി അംഗമായ പിണറായി വിജയന് ബാധകമാണെങ്കില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. സ്വപ്ന സുരേഷ് തന്റെ ജീവന്‍ പോലും അപകടപ്പെടുത്തിയാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സ്വപ്ന സുരേഷ് നടത്തിയത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മുഖ്യമന്ത്രിയ്ക്ക് ഈ കേസില്‍ നിന്നും രക്ഷപ്പെടാനാകില്ല.

സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് സിപിഎം ഭരണഘടന പറയുന്നത്. ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സിപിഎം അനങ്ങുന്നില്ലെന്നും താമരാക്ഷന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here