തിരുവനന്തപുരം: സിബിഐ അന്വേഷിക്കുന്ന കോടികളുടെ കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ കെ.എ.രതീഷിനോട് സര്‍ക്കാരിനു ഇരട്ടി സ്നേഹം. കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായിരിക്കെ തന്നെ രതീഷിനെ ബോർഡ് സെക്രട്ടറിയായി നിയമിച്ച സര്‍ക്കാര്‍ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കി. നിലവിൽ ബോർഡ് സെക്രട്ടറിക്ക് ലഭിക്കുന്ന 70000 രൂപയാണ് ശമ്പളം മാറ്റിയാണ് അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പളമായ രണ്ടു ലക്ഷത്തോളം രൂപ നല്‍കുന്നത്.
ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം അഡീഷണൽ സെക്രട്ടറിയുടെ ശമ്പള സ്കെയിലിലേക്ക് മാറ്റിയാണ് ഇരട്ടി സ്നേഹവും ഇരട്ടി ശമ്പളവും നല്കിയാണ് ഒപ്പമുണ്ട് സര്‍ക്കാര്‍ എന്ന സന്ദേശം രതീഷിനും നല്‍കുന്നത്. ഇതോടെ 123700-166800 രൂപ ശമ്പള സ്കെയില്‍ രതീഷിനു ലഭിക്കും.
തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ മരവിപ്പിച്ച തീരുമാനമാണ് വ്യവസായമന്ത്രി പി.രാജീവ് പൊടിതട്ടിയെടുത്ത് നടപ്പിലാക്കുന്നത്. വ്യവസായ മന്ത്രി പി.രാജീവിന്‍റെ അധ്യക്ഷതയിൽ സെപ്തംബർ 8 നു ചേർന്ന യോഗത്തിലാണ് തീരുമാനം വന്നത്. ഇവർക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതി സർക്കാർ നിഷേധിച്ചിരുന്നു. ഈ നിലപാടിന് ഒപ്പം നിന്നാണ് ഇപ്പോള്‍ ഇരട്ടി ശമ്പള വര്‍ധനയും. പ്രോസിക്യൂഷന്‍ അനുമതി തടഞ്ഞതിനെതിരെയുള്ള ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നിലവിലെ ശമ്പളം ഇരട്ടിയാക്കാന്‍ അഡീഷണൽ സെക്രട്ടറിയുടെ ശമ്പള സ്കെയിലാണ് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയത്. ഇതോടെ രതീഷിനു . 123700-166800 രൂപ എന്ന സ്കെയിലിലെ ശമ്പളം ലഭിക്കും. അഡീഷണൽ സെക്രട്ടറിയുടെ ശമ്പള സ്കെയില്‍ ഇതാണ്. കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ സി.ബി.ഐ തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് കെ.എ.രതീഷ്.
ശമ്പള വർധന നേരത്തെ ധനവകുപ്പ് എതിർത്തതു കൊണ്ട് ബോർഡ് ചെയർമാൻ കൂടിയായ 123700-166800 രൂപ എന്നതാണ് അഡീഷണൽ സെക്രട്ടറിയുടെ ശമ്പള സെകയിൽ’. ഇതിനു പുറമേ അലവൻസുകളും ലഭിക്കും. നിലവിൽ ബോർഡ് സെക്രട്ടറിക്ക് 70000 രൂപയാണ് ശമ്പളം.
കഴിഞ്ഞ മാർച്ചിൽ കെ.എ.രതീഷ് ശമ്പളം ഒരു ലക്ഷത്തി എഴുപത്തിയ്യരം ആയി വർധിപ്പിച്ചെങ്കിലും ധനവകുപ്പ് അനുവദിച്ചിരുന്നില്ല. കോടികളുടെ അഴിമതിക്കേസിലെ ഒന്നാം പ്രതിയുടെ ഈ ഖാദി ബോർഡിലെ നിയമനം തന്നെ വിവാദമായിരുന്നു. 500 കോടിയുടെ കശുവണ്ടി ഇറക്കുമതി ക്രമക്കേടിൽ സി.ബി.ഐ സമർപിച്ച കുറ്റപത്രത്തിൽ കെ.എ.രതീഷിനു പുറമേ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.