ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ രാവിലെ ഉയര്‍ത്തും; മീന്‍ പിടിത്തം മുതല്‍ സെല്‍ഫിയ്ക്ക് വരെ വിലക്ക്

0
325

തിരുവനന്തപുരം: നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിൽ കർശന ജാഗ്രതാ നിര്‍ദേശം നൽകി. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എല്ലാം അടച്ചു. ജലം ഒഴുകിവരുന്ന സ്ഥലങ്ങളിൽ മീന്‍ പിടിത്തം, കുളി, തുണി അലക്കൽ, സെല്‍ഫി, വിഡിയോ ചിത്രീകരണം, ഫെയ്സ്ബുക്ക് ലൈവ് എന്നിവയും നിരോധിച്ചു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

64 കുടുംബങ്ങളിലെ 222 പേരെ മാറ്റി പാർപ്പിച്ചു. പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങരുതെന്നും രാത്രകാല യാത്രകള്‍ നിയന്ത്രിക്കണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ കർശന നിര്‍ദേശം.

നിലവിൽ ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2397.52 അടിയാണ്.  ഡാമിന്റെ വൃഷ്ഠിപ്രദേശത്തെ ഇടവിട്ടുള്ള മഴയാണ് ജലനിരപ്പ് ഉയരാൻ പ്രധാന കാരണം. റെഡ് അലർട്ട് പുറപ്പെടുവിച്ചു. രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റര്‍ ഉയർത്തി ഒരുലക്ഷം ലീറ്റർ വെള്ളം ഒഴുക്കി വിടും. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജലനിരപ്പ് 2395 അടിയില്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ 11 മുതല്‍ ഉയര്‍ത്തി 50 സെന്റിമീറ്റര്‍ വീതം 100 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതിനാല്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here