കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേ- റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേ ഫലങ്ങള്‍

0
168

ന്യൂഡല്‍ഹി: കേരളത്തിൽ എൽഡിഎഫിന് 104-120 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. 20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലവും പ്രവചിക്കുന്നത്. 72-80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന.

പശ്ചിമ ബംഗാളിൽ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സർവ്വേഫലം പറയുന്നു. തമിഴ്നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്ളിക് സർവ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സർവ്വേഫലം വ്യക്തമാക്കുന്നു. അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം പറയുന്നത്. 152-164 വരെ സീറ്റുകൾ നേടി മമതാ ബാനർജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം നൽകുന്ന സൂചന.

അസമിൽ ബിജെപി അധികാരത്തിലെത്തിയേക്കുമെന്നും സർവ്വേഫലം പ്രവചിക്കുന്നു. അസമിൽ ബിജെപി 75-85 വരെ സീറ്റ് നേടും. കോൺഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സർവ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here