ആലപ്പുഴ: എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചപ്പോള്‍ ആ തീരുമാനം എടുത്ത രാജൻബാബുവിനെ കെ.ആര്‍.ഗൌരിയമ്മ പുറത്താക്കി. കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയാണ് രാജൻബാബു ആ സ്ഥാനത്തെത്തിയത്. ഇതേ രാജന്‍ ബാബുവിനെയാണ് ഗൌരിയമ്മ പുറത്താക്കിയത്. മുന്നണിയിൽ ഉൾപ്പെടുത്താതെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ബന്ധം ജെഎസ്എസ് വിട്ടത്. ഏതു മുന്നണിയുമായി തുടർന്നു സഹകരിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. കെ.ആർ.ഗൗരിയമ്മ യോഗത്തിൽ പങ്കെടുത്തില്ല. ഗൗരിയമ്മയുടെ ബന്ധുവും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സി. ബീനാകുമാരി ഉൾപ്പെടെ 3 പേർ വിയോജനം അറിയിച്ചു.
എൽഡിഎഫിന്റെ തീരുമാനത്തിനായി കാത്തിരിക്കണമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. നിലവിൽ ഗൗരിയമ്മ സംസ്ഥാന പ്രസിഡന്റാണ്. എല്‍ഡിഎഫ് വിടാന്‍ തീരുമാനിച്ച രാജന്‍ ബാബുവിനെയാണ് ഗൌരിയമ്മ പുറത്താക്കിയത്. എൽഡിഎഫ് വിടാനുള്ള തീരുമാനമെടുത്ത ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗത്തിനു പിന്നാലെ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് രാജൻ ബാബുവിനെ പുറത്താക്കുകയായിരുന്നു. ഗൗരിയമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ ചേർന്ന യോഗമാണ് എൽഡിഎഫ് വിടാൻ തീരുമാനിച്ചത്.
നേരത്തെ ജെഎസ്എസിൽ നിന്നു വിട്ട ശേഷം യുഡിഎഫിലും എൻഡിഎയിലും പ്രവർത്തിച്ച രാജൻ ബാബുവിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും നിരുപാധികമാണ് ജെഎസ്എസിലേക്കു തിരിച്ചെടുത്തതെന്നും പാർട്ടി വിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കുന്നുവെന്നും ഗൗരിയമ്മ അറിയിച്ചു.