സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം : കെ ടെറ്റ് ഒക്ടോബർ 2023 വിജ്ഞാപന പ്രകാരം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റ കീഴിലുള്ള പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 27, 30 എന്നീ തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ തിരുവനന്തപുരം എസ് എം വി ഗവ. മോഡൽ എച്ച് എസ് എസിൽ നടത്തും. സെൻ് മേരീസ് എച്ച് എസ് എസ് പട്ടം, ഗവ. വി & വി എച്ച് എസ് എസ് ഫോർ ഗേൾസ് മണക്കാട്, ജി ജി എച്ച് എസ് എസ് കോട്ടൻഹിൽ, ജി ജി എച്ച് എസ് എസ് കരമന എന്നീ സെന്ററുകളിൽ പരീക്ഷ എഴുതിയ വിജയികൾ കെ ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പരിശോധനയ്ക്ക് ഹാജരാകണം. മുൻ വർഷങ്ങളിൽ കെ ടെറ്റ് പരീക്ഷ വിജയിച്ചവരും സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവരുമായ ഉദ്യോഗാർഥികൾക്കും പരിശോധനയ്ക്ക് ഹാജരാകാമെന്ന് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here