കറുപ്പിനെ അഴകാക്കി മനം കവര്‍ന്ന് പഞ്ചമി ; യു ട്യൂബില്‍ മിന്നിത്തിളങ്ങി ‘കാക്ക’

കൊച്ചി: അജു അജീഷിന്റെ ‘കാക്ക’ യുട്യൂബിലും ശ്രദ്ധേയമാകുന്നു. കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്നതോടെയാണ് ഈ ഹ്രസ്വ ചിത്രം ശ്രദ്ധേയമായി മാറുന്നത്. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച് ചിത്രം മുന്നേറുന്നത്. കറുപ്പ് നിറമായതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽ നിന്നും മറ്റും പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന പഞ്ചമിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

സ്ത്രീകഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള ചിത്രം സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു ഘട്ടത്തിൽ തന്റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്ന പഞ്ചമിയെയാണ് ചിത്രത്തില്‍ കാണുന്നത്.

നിറത്തിന്റെയും ശാരീരിക വൈകല്യങ്ങളുടെയും പേരിൽ ഇക്കാലത്തും പലരും പരിഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യത്തെ തികഞ്ഞ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിക സജീവൻ , സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുക്കുട്ടൻ, വിജയകൃഷ്ണൻ , ഗംഗ സുരേന്ദ്രൻ , വിപിൻനീൽ, വിനു ലാവണ്യ, ദേവാസൂര്യ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ് പഞ്ചമിയിലെ താരങ്ങള്‍.

ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാകനായ അജു അജീഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ബ്രാ, കുന്നിക്കുരു, സൈക്കോ തുടങ്ങിയ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായിരുന്നു അജു അജീഷ് .

നിർമ്മാണം – വെള്ളിത്തിര സിനിമ വാട്സാപ്പ് കൂട്ടായ്മ , എൻ എൻ ജി ഫിലിംസ്, കഥ, തിരക്കഥ, സംഭാഷണം – അജു അജീഷ്, ഷിനോജ് ഈനിക്കൽ , ഗോപിക കെ ദാസ് , ഛായാഗ്രഹണം – ടോണി ലോയ്ഡ് അരൂജ, ക്രിയേറ്റീവ് ഹെഡ് – അൽത്താഫ് പി ടി.

ഗാനരചന – അനീഷ് കൊല്ലോളി, സംഗീതം – പ്രദീപ് ബാബു, ആലാപനം – ജിനു നസീർ , പ്രൊഡക്ഷൻ കൺട്രോളർ – ഉണ്ണികൃഷ്ണൻ കെ പി , കല- സുബൈർ പാങ്ങ്, ചമയം – ജോഷി ജോസ് , വിജേഷ് കൃഷ്ണൻ , പശ്ചാത്തലസംഗീതം – എബിൻ സാഗർ.

സൗണ്ട് മിക്സ് – റോമ് ലിൻ മലിച്ചേരി, നിശ്ചല ഛായാഗ്രഹണം – അനുലാൽ വി വി , യൂനുസ് ഡാക്സോ, ഫിനാൻസ് മാനേജർ – നിഷ നിയാസ്, ഡിസൈൻസ് – ഗോകുൽ എ ഗോപിനാഥൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here