വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു; ‘വാൻഗോഖിന്റെ തീൻമേശ’യുമായി ആര്‍.ശ്രീനിവാസന്‍

0
148

കൊച്ചി: വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. ”വാൻഗോഖിന്റെ തീൻമേശ” എന്ന പേരിലാണ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നത്. ആര്‍.ശ്രീനിവാസനാണ് ലോകപ്രശസ്ത ചിത്രകാരന്റെ ജീവിതം സിനിമയാക്കുന്നത്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ആർ ശ്രീനിവാസന്റെ പ്രോജക്റ്റ് ആണ് ” . മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണൻ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണിത്.

വിചിത്ര സ്വഭാവകാരനും എക്സെൻട്രിക്കുമായ വാൻഗോഖിനെ വികലമായി അനുകരിക്കുന്ന ഈ സ്വഭാവക്കാരനായ ഒരു തെരുവ് ചിത്രകാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വാൻഗോഖിന്റെ പ്രശസ്തമായ ചിത്രം “ഉരുളക്കിഴങ്ങ് കഴിക്കുന്നവർ ” അതേ സ്വഭാവത്തിൽ വരയ്ക്കാൻ ശ്രമിക്കുകയാണ്. അതിനായി ഒരു പെൺകുട്ടി അയാളെ സഹായിക്കുന്നു. “Potato Eaters” ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബൽജിയത്തിലെ ഖനിത്തൊഴിലാളികൾ അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തിന്റെ ഒരു പകർപ്പാണ്.

ബാനർ – ശ്രീജിത്ത് സിനിമാസ് , സംവിധാനം – ആർ ശ്രീനിവാസൻ , രചന – പായിപ്പാട് രാജു , എഡിറ്റിംഗ് – വിഷ്ണു കല്യാണി , ഛായാഗ്രഹണം – കിഷോർലാൽ , പ്രോജക്ട് കോ – ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ജി എസ് നെബു.

സംഗീതം – രഞ്ജിനി സുധീരൻ , ക്രിയേറ്റീവ് സപ്പോർട്ട് -അഖിലൻ ചക്രവർത്തി , സൗണ്ട് എഫക്ട്സ് – വിപിൻ എം ശ്രീ , പ്രോജക്ട് ഡിസൈനർ – ലാൽ രാജൻ, വി എസ് സുധീരൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ . ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here