ഇന്ന് വിനായക ചതുർത്ഥി; ക്ഷേത്രങ്ങളില്‍ വിപുല ആഘോഷങ്ങള്‍

തിരുവനന്തപുരം: ഇന്ന് വിനായക ചതുർത്ഥി. മഹാഗണപതിയുടെ ജന്മദിനമാണ് ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി. ഗണേശ പൂജയ്‌ക്ക് ഉത്തമമായ ദിവസവും ഇന്നാണ്. തിരുവനന്തപുരം പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ സംസ്ഥാനത്തെ മഹാഗണപതി ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജ നടക്കും.

ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷ ഗണപതിഹോമവും പൂജാചടങ്ങുകളുമുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്ഷേത്രങ്ങളിലെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here