മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് പൊലീസ് കമ്മിഷണർ; പങ്കുള്ളത് പതിനൊന്നിലധികം പേര്‍ക്ക്

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പതിനൊന്നിലധികം പ്രതികൾക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നതിന്‍റെ ശബ്ദരേഖ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മൻസൂറിന്റെ കുടുംബത്തിന്റെ പരാതിയും അന്വേഷണ പരിധിയിൽ വരുമെന്നും കമ്മിഷണർ പറഞ്ഞു.

ഏത് പാർട്ടിയാണെന്ന കാര്യം അന്വേഷണത്തിൽ വ്യക്തമാകും. കസ്റ്റഡിയിലെടുത്ത ആളിന് പുറമെ പത്തിലധികം പ്രതികളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകാതെ അറസ്റ്റുണ്ടാകും.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആക്രമണമുണ്ടായ സ്ഥലം പരിശോധിച്ച ശേഷം കമ്മിഷണർ വ്യക്തമാക്കി. അതേസമയം കൊലപാതകം ആസൂത്രിതമെന്നതിന് തെളിവുകൾ പുറത്ത് വന്നു. സംഘർഷമുണ്ടായതിന് പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇതിന്റെ തെളിവെന്നാണ് ലീഗിന്റെ ആരോപണം. ഇക്കാര്യത്തിൽ പൊലീസിന് നേരത്തെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here