ബിഗ് സ്‌ക്രീനിലേക്കില്ല; താത്പര്യം മിനി സ്ക്രീനില്‍ തന്നെ; വിവാഹ ശേഷവും അഭിനയം തുടരും; മനസ് തുറന്നു അമൃത വര്‍ണന്‍

0
270

കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. കാര്‍ത്തികദീപം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അമൃത. ഈ സമയത്താണ് വിവാഹം വന്നത്. വര്‍ഷങ്ങളായുള്ള സൌഹൃദമാണ് വിവാഹത്തില്‍ എത്തിച്ചത്.

വിവാഹശേഷം അഭിനയ ജീവിതത്തിന് ഒരു മാറ്റവും ഇല്ലെന്ന് പറയുകയാണ് അമൃത. വിവാഹത്തിന് മുന്‍പേ ഞാന്‍ സേവ് ദി ഡേറ്റ് ചിത്രങ്ങളും, വീഡിയോസും മറ്റും ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും വാട്‌സ്ആപ് സ്റ്റാറ്റസ്സിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹശേഷവും തീര്‍ച്ചയായും അഭിനയിക്കും. ഒരിക്കലും ഫീല്‍ഡ് ഔട്ട് ആകില്ല.

എന്റെ അഭിനയത്തെ പിന്തുണയ്ക്കുന്ന ഭര്‍ത്താവും വീട്ടുകാരുമാണ് കൂടെയുള്ളത്. അദ്ദേഹത്തിന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയും ആണ് ഉള്ളത്. അഭിനയത്തെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ് പ്രശാന്തേട്ടന്‍. പുള്ളിക്കാരന്‍ മുഖം മൂടി എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റില്‍ വന്ന നീലക്കുയില്‍ എന്ന പരമ്പരയിലും ചെറിയ വേഷം ചെയ്തു. പിന്നെ കോമഡി സ്റ്റാര്‍സിലും എത്തിയിട്ടുണ്ട്. ഇപ്പോള്‍ നിലവില്‍ ഒരു ഷോര്‍ട്ട് ഫിലിം ഷൂട്ടിങ് കഴിഞ്ഞു.

അതിന്റെ റിലീസ് ഉടനെ ഉണ്ടാകും. നേരത്തെ മര്‍ച്ചന്റ് നേവിയില്‍ ആയിരുന്നു അദ്ദേഹം. പിന്നീട് ദുബായില്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോലി ചെയ്തിരുന്നു. നാട്ടില്‍ വന്നതോടെ കൊവിഡിലും മറ്റും പെട്ടുപോയി. തിരികെ പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു. തനിക്ക് കിട്ടുന്ന വേഷങ്ങള്‍ നല്ലത് പോലെ ചെയ്യുക. കുടുംബ ജീവിതം നല്ല രീതിയില്‍ മുന്‍പോട്ട് കൊണ്ട് പോവുക എന്നതൊക്കെയാണ് ആഗ്രഹം. എന്നാല്‍ ബിഗ് സ്‌ക്രീനിലേക്ക് വരാന്‍ താത്പര്യം ഇല്ല. സീരിയലില്‍ തുടരാനാണ് ഇഷ്ടമെന്ന് അമൃത പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here