ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കണം; ആവശ്യവുമായി ജില്ലാ സെക്രട്ടറിയെറ്റ്; കായംകുളം സീറ്റിനായി വടംവലിയും

0
182

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കിയേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്ന് സെക്രട്ടറിയെറ്റില്‍ ആവശ്യം ഉയര്‍ന്നു. . ഇരുവരും ഇനി മത്സരരംഗത്തുണ്ടാകുമോ എന്ന സംശയം ഉയര്‍ന്നിരുന്നു.

പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ് മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്. മന്ത്രിമാരായ തോമസ് ഐസകും ജി.സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രാഥമിക ചര്‍ച്ചയ്ക്കായി ഇന്ന് ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് ചേര്‍ന്നത്. അതേസമയം കായംകുളം സീറ്റിനായി ആലപ്പുഴ പാര്‍ട്ടിയില്‍ ശക്തമായ വടംവലി നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here