പി.ജയരാജന് സീറ്റില്ല; ഒപ്പം ഐസക്കിനും സുധാകരനും സീറ്റില്ല; കൊട്ടാരക്കരയില്‍ ബാലഗോപാല്‍; സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിൽ സിപിഎം സ്ഥാനാർഥി ചർച്ച പുരോഗമിക്കവേ സീറ്റ് ലഭിക്കും എന്ന് പറഞ്ഞ പലര്‍ക്കും സീറ്റില്ല. കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ പി.ജയരാജന് സീറ്റില്ല. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും. കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാല്‍, അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, അഴീക്കോട് കെ.വി.സുമേഷ്, ഏറ്റുമാനൂര്‍ വി.എന്‍.വാസവന്‍ മത്സരിക്കും. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ മധുവിനെ പരിഗണിച്ചിരുന്നു. രാജു എബ്രഹാം ജയിച്ച റാന്നി സീറ്റ് ഇക്കുറി കേരളാ കോണ്‍ഗ്രസി(എം )നാണ്.

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് പരിഗണന. ശ്രീരാമകൃഷ്ണനും, എ. പ്രദീപ്കുമാറിനും ഇളവില്ല . എ.കെ.ബാലന്‍റെ ഭാര്യ പി.കെ.ജമീല പട്ടികയില്‍ ഇടംപിടിച്ചു. അരൂരില്‍ ഗായിക ദലീമ മത്സരിക്കും. ആലപ്പുഴയില്‍ പി.പി.ചിത്തര‍ഞ്ജന്‍, അമ്പലപ്പുഴയില്‍ എച്ച്.സലാം മത്സരിക്കും . ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ പുനഃരാലോചനയില്ല

LEAVE A REPLY

Please enter your comment!
Please enter your name here