കോട്ടയം: ഒരു മുന്നണിയിലേക്കും ഇല്ലെന്നു പി.സി.ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം കൂടും. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു പി.സി.ജോര്‍ജ്.
തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പൂഞ്ഞാറിൽ ആരുടേയും പിന്തുണ സ്വീകരിക്കും. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും ജോർജ്ജ് പറഞ്ഞു എന്നാൽ മുസ്ലീം സമൂഹം തനിക്കെതിരല്ല. യുഡിഎഫ് വഞ്ചിച്ചു. യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും ജോര്‍ജ് പറഞ്ഞു.