കോഴിക്കോട് നോര്‍ത്തില്‍ നിന്നും രഞ്ജിത്ത് പിന്മാറുന്നു; പ്രദീപ്‌ കുമാറിന് തന്നെ നറുക്ക് വീണേക്കും

0
161

കോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആകാനുള്ള നീക്കത്തില്‍ നിന്നും സംവിധായകന്‍ രഞ്ജിത് പിന്മാറുന്നു. നിലവിലെ എംഎൽഎ എ.പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വാദമുയർന്നതോടെയാണ് ഈ നീക്കം. . മൂന്നുതവണ മല്‍സരിച്ച പ്രദീപ് കുമാറിന് മാനദണ്ഡത്തില്‍ ഇളവുനല്‍കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും രഞ്ജിത്ത് ഇന്നലെ പറഞ്ഞിരുന്നു. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ തീരുമാനം പാർട്ടിയുടേതാണ്. പാർട്ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതില്‍ നിന്നുള്ള ചുവട്മാറ്റമാണ് സംവിധായകന്‍ നടത്തിയിരിക്കുന്നത്. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെന്ന സൂചനയാണ് വഴി മുടക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here