എ.കെ.ബാലന്‍ ഒഴിയുമ്പോള്‍ പകരം ജമീല വന്നേക്കും; തരൂര്‍ സീറ്റില്‍ പേര് ബാലന്റെ ഭാര്യയുടേത് മാത്രം

0
190

പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയെ തരൂരില്‍ മല്‍സരിപ്പിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജമീലയുടെ പേര് മാത്രമേ തരൂരിലേക്ക് നിര്‍ദേശിച്ചിട്ടുള്ളു. എം.ബി.രാജേഷിന് തൃത്താല നല്‍കാനും ധാരണയായി. തൃത്താലയില്‍ ഡിവൈഎഫ്ഐ നേതാവ് പി.രാജേഷിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്.

തരൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ എ.കെ.ബാലനാണ് എംഎല്‍എ. നാലുവട്ടം നിയമസഭാംഗമായ ബാലന്‍ ഒഴിയുമ്പോള്‍ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറായ ജമീല ഇപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുകയാണ്.

വി.എസ്. ഒഴിയുന്ന മലമ്പുഴയില്‍ സി.കെ.രാജേന്ദ്രനോ വി.എസിന്റെ വിശ്വസ്തനായ എ.പ്രഭാകരനോ മല്‍സരിക്കും. ഷൊര്‍ണൂരില്‍ പി.കെ.ശശിയും ഒറ്റപ്പാലത്ത് പി.ഉണ്ണിയും വീണ്ടും മല്‍സരിക്കും. കോങ്ങാട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.പി.സുമോദിനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here