കിളിമാനൂര്‍: അംഗനവാടിയിലെ കുട്ടിയെ വിളിക്കാന്‍ പോയ യുവതിയുടെ മാല പൊട്ടിച്ച മോഷ്ടാക്കളെ കിളിമാനൂര്‍ പൊലീസ് പിടികൂടി. മാലപൊട്ടിച്ച ശേഷം ബൈക്കില്‍ കടന്നു കളഞ്ഞ കോഴിക്കോട് പുതുപ്പാടി സ്വദേശി അനസ്, വിളപ്പില്‍ശാല സ്വദേശിയായ അനസ് എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ മോഷണം. ബൈക്ക് മോഷണം, വ്യാജ സിഡി നിര്‍മ്മാണം തുടങ്ങി ഇരുപതോളം കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. മറ്റു കേസുകളിലെ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
രക്ഷപ്പെടുന്നതിന്നിടെ ഇവര്‍ വസ്ത്രം മാറുകയും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റുകയും ചെയ്തിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവ് ദിവ്യ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിന്റ്റ് നേതൃത്വത്തില്‍ അമ്പതോളം പ്രതികളെ നിരീക്ഷിച്ച ശേഷമാണ് മാല മോഷ്ടാക്കളിലേക്ക് എത്തിച്ചേര്‍ന്നത്.
കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സനൂജ് എസ്, എസ്ഐ വിജിത്ത് കെ.നായര്‍, സിപിഒമാരായ അജോ ജോര്‍ജ്, ബിനു, കിരണ്‍, ഷിജു, റിയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.