കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ആര്‍.എസ്.എസ്. ബന്ധമെന്നു പൊലീസ്; കോഴിക്കോടെയ്ക്ക് അന്വേഷണം

0
165

തൃശൂര്‍: കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ആര്‍.എസ്.എസ്. അംഗത്തിനു ബന്ധമുണ്ടെന്നു പൊലീസ്. പണം കൊടുത്തുവിട്ട കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്.പി: ജി.പൂങ്കുഴലി വ്യക്തമാക്കി. ധര്‍മരാജന് പണം കൈമാറിയ കോഴിക്കോട്ടെ ബി.ജെ.പി. നേതാവ് സുനില്‍ നായിക്കിനെ പോലീസ് ചോദ്യംചെയ്തു. അന്വേഷണം കോഴിക്കൊടെയ്ക്ക് നീങ്ങുകയാണ്. എന്നാല്‍ പാര്‍ട്ടിയുമായി ഇതിനു ബന്ധമില്ലെന്നാണ് ഇവരുടെ മൊഴി. ഒളിവില്‍ കഴിയുന്ന മൂന്നു മുഖ്യപ്രതികളെ കിട്ടിയാല്‍ മാത്രമേ എത്ര പണം കിട്ടിയെന്ന് പൊലീസിന് രേഖാമൂലം തെളിയിക്കാന്‍ കഴിയൂ.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലെ മൂന്നരക്കോടി രൂപ തൃശൂര്‍ കൊടകര ദേശീയപാതയില്‍ തട്ടിയെടുത്തെന്നായിരുന്നു അഭ്യൂഹം. പണം കൊടുത്തുവിട്ട കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ പറയുന്നതാകട്ടെ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഡ്രൈവറുടെ കൈവശം നല്‍കിയതെന്നാണ്. പക്ഷേ, പിടികൂടിയ പ്രതിയുടെ പക്കല്‍ നിന്ന് മുപ്പത്തിമൂന്നു ലക്ഷം രൂപയുടെ ഇടപാടിന്റെ തെളിവുകള്‍ കിട്ടി.

പണമായി മാത്രം ഇരുപത്തിമൂന്നര ലക്ഷം കിട്ടി. ഇതോടെ, പരാതിയില്‍ അവ്യക്തതഎന്ന് പോലീസിനു ബോധ്യമായി. ഇതോടെയാണ് ധര്‍മരാജന് പണം നല്‍കിയ സുനില്‍ നായിക്കിലെക്ക് അന്വേഷണം നീങ്ങിയത്. . നേരത്തെ യുവമോര്‍ച്ച നേതാവ് കൂടിയായിരുന്നു സുനില്‍ നായിക്ക്. എന്നാല്‍, ബിസിനസ് പങ്കാളിയാണ് ധര്‍മരാജന് ബിസിനസ് ഇടപാടിലെ തുക കൈമാറിയതാണെന്ന് സുനില്‍ നായിക്ക് പൊലീസിനോട് പറഞ്ഞു. പണത്തിന്റെ ഉറവിടം കൈവശമുണ്ടെന്നും സുനില്‍ നായിക്ക് പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here