Monday, January 30, 2023
- Advertisement -spot_img

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം; വീണത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 153 റണ്‍സ് എടുത്തപ്പോള്‍ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യ മത്സരം ജയിച്ച കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്. നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചഹാറും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ബുംറയും ബോള്‍ട്ടുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊല്‍ക്കത്ത പിന്നീട് തകര്‍ന്നടിയുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article