മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മുറിയില്‍ പ്രസവിച്ചത്. . മലപ്പുറം കോട്ടയ്ക്കലിലാണ് നാടിനെ നടുക്കിയ സംഭവം.
മൂന്നു ദിവസത്തിനു ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ഇരുപതിനാണ് പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസി പോക്സോ കേസില്‍ അറസ്റ്റിലായി.
അമ്മയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. . രണ്ടു ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയതായാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്