പാല: സെന്റ് തോമസ് കോളജിൽ വച്ച് വിദ്യാർഥിനിനിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന. പോലീസിനു നല്‍കിയ മൊഴി ഇതിന്റെ തെളിവായി മാറുന്നു. കൊലപ്പെടുത്താന്‍ ബ്ലേഡ് വാങ്ങിയെന്നാണ് പ്രതി അഭിഷേക് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്ന് അഭിഷേക് പെലീസിനോട് പറഞ്ഞു. നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു. ബ്ലേഡ് വാങ്ങിയ കടയിലും കോളജിലും ഇന്നുതന്നെ തെളിവെടുപ്പ് നടക്കും. പ്രതിയെ ഒരുദിവസം കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.
പരീക്ഷയെഴുതിയതിനു ശേഷം കൊല്ലപ്പെട്ട നിഥിനയും അഭിഷേകും കോളജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നത് ഇന്നലെ പലരും കണ്ടിരുന്നു. പെണ്‍കുട്ടി നിലത്ത് വീണു കിടക്കുന്നത് കണ്ട് വിദ്യാര്‍ഥികള്‍ അവിടേക്ക് എത്തിയപ്പോഴാണ് സംഭവം നിഥിനയെ അഭിഷേക് കഴുത്തറുത്തുവെന്ന സംഭവം പുറത്തറിഞ്ഞത്.
മുറിവേറ്റ് രക്തം വാര്‍ന്നു പോകുന്ന നിലയിലാണു വിദ്യാര്‍ഥികള്‍ നിഥിനയെ കണ്ടത്. ഈ സമയം അഭിഷേക് തൊട്ടടുത്തു തന്നെ നില്‍ക്കുകയായിരുന്നു. കുട്ടികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് കോളജ് അധികൃതരാണ് കോളജ് ഗ്രൗണ്ട് പരിസരത്ത് നിന്ന് നിഥിനയെ ആശുപത്രിയില്‍ എത്തിച്ചത്. വൈകാതെ മരിച്ചു. പ്രണയം നിരസിച്ചതിന്റെ പേരിലാണ് നിഥിന മോളെ സഹപാഠി വള്ളിച്ചിറ സ്വദേശി അഭിഷേക് കഴുത്തറുത്തു കൊന്നത്.