കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി; കുതിരാനിലെ ഒരു ടണല്‍ ആഗസ്റ്റ് ഒന്നിന് മുന്‍പ്  തുറക്കും

തിരുവനന്തപുരം:  ആഗസ്റ്റ് ഒന്നോടെ  കുതിരാന്‍ തുരങ്കപാതയിലെ ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും അതിനുമുന്നേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 ഒല്ലൂർ എംഎൽഎ കൂടിയായ റവന്യു മന്ത്രി കെ.രാജന്റെ പ്രത്യേക താൽപ്പര്യത്തിന്മേലാണ് ഇന്നത്തെ യോഗം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം ഹൈക്കോടതി മുമ്പാകെ മന്ത്രി   കൊണ്ടുവന്നിരുന്നു. 

മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാർ ഇക്കഴിഞ്ഞ ഞായറാഴ്ച കുതിരാനിലെ  തുരങ്ക നിർമാണ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here