ദൈവനാമത്തിലും ഇംഗ്ലീഷിലുമുള്ള സത്യപ്രതിജ്ഞകള്‍; പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കമായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലും ഇംഗ്ലീഷിലുമുള്ള സത്യപ്രതിജ്ഞകളാണ് എംഎല്‍എമാര്‍ അനുവര്‍ത്തിച്ചത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്. കോതമംഗലം എംഎൽഎ ആന്്റണി ജോൺ ദൈവനാമത്തിലാണ് സത്യപ്രതിഞ്ജ ചെയ്തത്.

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ദൈവനാമത്തിൽ കന്നടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. , പാല എംഎൽഎ മാണി സി കാപ്പനും, മൂവാറ്റുപ്പുഴ എംഎൽഎ മാത്യൂ കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യപ്രതിപ്രതിജ്ഞ ചെയ്തത്. എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവർ സഗൗരമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ക്വാറന്റീനിലായതിനാല്‍ എ അബ്ദുൾ റഹ് മാൻ, നെന്മാറ എംഎല്‍എ, കെ.ബാബു കോവളം എംഎല്‍എ എം.വിന്‍സെന്‍റ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. 140 അംഗനിയമസഭയില്‍ 53പേര്‍ പുതുമുഖങ്ങളാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കും. 28ന് ആണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

LEAVE A REPLY

Please enter your comment!
Please enter your name here