കൊച്ചി∙ പരിസ്ഥിതി പ്രവര്ത്തകൻ പ്രഫസര്‍ എം.കെ.പ്രസാദ് (86) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
സൈലന്റ് വാലിയെന്ന അപൂർവ്വ ജൈവവൈവിധ്യ മേഖലയെ സംരക്ഷിക്കാൻ മുന്‍നിര പ്രവര്‍ത്തനം നടത്തിയതോടെയാണ് പ്രൊഫ.പ്രസാദ് ദേശീയ, അന്താരാഷ്ട്രീയ മേഖലകളിൽ പ്രസിദ്ധനായത്.
‘യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷം പ്രവൃത്തിച്ച പ്രൊഫ.പ്രസാദ്, പരിസ്ഥിതി സംബന്ധിയായ ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന വക്താവും, മികച്ച പ്രഭാഷകനും അധ്യാപകനുമായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലര്‍ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.