അഞ്ച് പെണ്‍കുട്ടികളുടെ ആത്മഹത്യ:വി.ഡി.സതീശന്‍  നാളെ വിതുര ആദിവാസി ഊരിലെത്തും

തിരുവനന്തപുരം: രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ നാളെ  പ്രതിപക്ഷ നേതാവ് സന്ദശനം നടത്തും.

കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുക്കാന്‍ എക്‌സൈസും പൊലീസും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറിയില്ലെന്ന് ആക്ഷേപമുണ്ട്. ഈ ഗുരുതര സാഹചര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്.

ഉച്ചയ്ക്കു ശേഷം 2:30 -ന് പെരിങ്ങമലയിലെത്തുന്ന പ്രതിപക്ഷ നേതാവ് 3 മണിക്ക് ഇടിഞ്ഞാറിലെയും 3:45- ന് കൊച്ചുവിളയിലെയും ഊരുകള്‍ സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here