കൊച്ചി: മോഹന്‍ലാലിന്റെ മകളായുള്ള വരവിന് ശേഷം മീനാക്ഷി താരമാണ്. ടോപ് സിംഗര്‍ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മീനാക്ഷിയുടെ സോഷ്യല്‍ മീഡി കുറിപ്പുകള്‍ വൈറലാണ്. സിനിമാമേഖലയിലെ ഒരാളുടെ കുഞ്ഞിനെ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുമായി കഴിഞ്ഞ ദിവസം മീനാക്ഷി എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് പോസ്റ്റ് വൈറല്‍ ആയത്. മീനൂട്ടി പറഞ്ഞത് പോലെ കഴിയാവുന്ന സഹായം ചെയ്തിട്ടുണ്ടെന്നായിരുന്നു ചിലരെല്ലാം പറഞ്ഞത്. എന്നാല്‍ ഇതിന്നിടെ ആക്ഷേപ കമന്റുകളുമായെത്തിയ ഒരാള്‍ക്ക് ചുട്ടമറുപടി നില്‍കിയിരിക്കുകയാണ് താരം.
കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണമെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്. ഈ കമന്‍റിന് മീനാക്ഷി നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.
അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്. വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ലെന്നായിരുന്നു മീനാക്ഷി നല്‍കിയ മറുപടി. ഈ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. p