വെള്ള വസ്ത്രം ഒന്ന് മുഷിപ്പിക്കണമല്ലോ എന്ന് പറഞ്ഞപ്പോള്‍ തറയില്‍ കിടന്നുരുണ്ടു; ഉരുണ്ടുരുണ്ട് കളളുകുടിച്ച് വീണ് വരുന്ന ഒരാളുടെ ശരീരവും വേഷവുമാക്കി; വെള്ളത്തില്‍ ജയസൂര്യയുടേത് കിടിലന്‍ പ്രകടനമെന്നു പ്രജേഷ് സെന്‍

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം ക്യാപ്റ്റനോടെയാണ് ജയസൂര്യയും പ്രജേഷ് സെന്‍ കൂട്ടുകെട്ട് ശ്രദ്ധേയമാകുന്നത്. ഇതിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രമാണ് വെളളം. കോവിഡിന് ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് വെള്ളം. പുതിയ ചിത്രവും ജയസൂര്യയിലെ കരിയറിലെ മറ്റൊരു വഴിത്തിരിവാകുമെന്നാണ് പ്രവചനം. ജയസൂര്യ തന്‌റെ അടുത്ത സുഹൃത്താണെന്ന് പ്രജേഷ് സെന്‍ പറയുന്നത്.

ക്യാപ്റ്റനില്‍ നിന്ന് എനിക്ക് കിട്ടിയ ഒരു എനര്‍ജി ഉണ്ട്. ജയേട്ടനെ കൊണ്ട് നമുക്ക് എന്തും ചെയ്യിക്കാന്‍ പറ്റും. ചാടാന്‍ പറഞ്ഞാല്‍ പറക്കുന്ന മനുഷ്യനാണ് ജയസൂര്യ. അങ്ങനെ പറയാനാണ് എനിക്കിഷ്ടം. ഡെഡിക്കേഷന്‌റെ അങ്ങേയറ്റം. എന്ത് ചെയ്യാന്‍ പറഞ്ഞാലും ഇത് ചെയ്യണോ എന്ന് ചോദിക്കില്ല. പിന്നെന്താ നമുക്ക് ചെയ്യാം ഞാന്‍ റെഡി എന്ന് പറയും. വെളളത്തില്‍ ജയേട്ടന്‍ കളളുകുടിച്ച് രാത്രി വീട്ടില്‍ വരുന്ന ഒരു സീനുണ്ട്. മുഷിഞ്ഞ വേഷത്തിലാണ് വരേണ്ടത്. കോസ്റ്റിയൂം ഇട്ടു വന്നപ്പോ നല്ല വെളള വസ്ത്രം. ഡ്രസ് ഒന്ന് മുഷിപ്പിക്കണമല്ലോ എന്ന് ഞാന്‍ പറഞ്ഞു. ആ കോസ്റ്റ്യൂം വേറൊരാളുടെ കൈയ്യില്‍ കൊടുത്തുവിട്ട് അതു മോശമാക്കി കൊണ്ടുവരികയാണ് സാധാരണ ചെയ്യുക.

ഞാന്‍ നോക്കിയപ്പോള്‍ ജയസൂര്യ തറയില്‍ കിടന്നുരുളുന്നു. ഉരുണ്ടുരുണ്ട് കളളുകുടിച്ച് വീണ് വരുന്ന ഒരാളുടെ ശരീരവും വേഷവുമാക്കി. അതാണ് അദ്ദേഹത്തിന്‌റെ ഡെഡിക്കേഷന്‍. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തോടുളള ഇഷ്ടം.പ്രജേഷ് സെന്‍ പറഞ്ഞു. ജയസൂര്യ മുഴുകുടിയനായി എത്തുന്ന വെളളം ജനുവരി 22നാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്.

തീവണ്ടിയിലൂടെ ശ്രദ്ധേയായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ഒപ്പം സിദ്ധിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു സന്തോഷ്, ശ്രീലക്ഷ്മി, ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ബിജിബാലാണ് ജയസൂര്യ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here