തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതാദ്യമായാണ് താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി തുറന്നു പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് നീക്കിയ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി മനസ് തുറക്കുന്നത്.
തന്റെ നിലപാട് സോണിയ ഗാന്ധിയെ കത്തുമുഖേന അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരും. അശോക് ചവാന്‍ കമ്മിറ്റി സിറ്റിങ്ങില്‍ പങ്കെടുത്തില്ല. സോണിയയ്ക്കയച്ച റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട് അല്ലാതെ മറ്റൊരു കത്തും സോണിയ ഗാന്ധിക്ക് അയച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.