മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹം മികച്ച ചിത്രം; സ്വര്‍ണകമലം അടക്കം മൂന്ന് ദേശീയ പുരസ്ക്കാരങ്ങള്‍

ന്യൂഡല്‍ഹി: പ്രിയദര്‍ശന്റെ മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹത്തിനു മികച്ച ചിത്രത്തിനുള്ള സ്വര്‍ണകമലം അടക്കം മൂന്ന് ദേശീയ പുരസ്ക്കാരങ്ങള്‍. , കോളമ്പിയിലെ ആരോടും പറയുക വയ്യ എന്ന ഗാനത്തിന് പ്രഭാ വര്‍മയ്ക്ക് ഗാനരചയിതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. .സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി പ്രത്യേക പരാമര്‍ശം നേടി. മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹത്തിനു വസ്ത്രാലങ്കാരം സുജിത് സുധാകരനും വി ശശിയും. സ്പെഷ്യല്‍ ഇഫക്ട്സ് സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ മികച്ച നവാഗത സംവിധായകന്‍റെ ചിത്രത്തിനുള്ള ഇന്ദിരാ ഗാന്ധി പുരസ്ക്കാരം നേടി. മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്ക്കാരം ഹെലനിലൂടെ രഞ്ജിത് സ്വന്തമാക്കി. ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ഛായഗ്രാഹകനുള്ള പുരസ്ക്കാരം ഗിരീഷ് ഗംഗാധരന്‍ നേടി.

ഭോണ്‍സ്ലെയിലെ അഭിനയത്തിന് മനോജ് ബാജ്പേയിയും അസുരനിലൂടെ ധനുഷും മികച്ച നടന്മാരായി. മോഹന്‍ ലാലുമായി കടുത്ത മല്‍സരത്തിന് ശേഷമാണ് ധനുഷ് മികച്ച നടന്റെ പുരസ്ക്കാരം ഉറപ്പാക്കിയത്. പങ്കയും മണികര്‍ണികയും കങ്കണയെ വീണ്ടും ദേശീയ പുരസ്ക്കാര നേട്ടത്തിന് അര്‍ഹയാക്കി. ഒത്ത സെരിപ്പ് സൈസ് 7ലില്‍ റീ റെക്കോര്‍ഡിങിന് റസൂല്‍ പൂക്കൂട്ടി പുരസ്ക്കാരം നേടി.

പണിയ ഭാഷയിലെ മികച്ച ചിത്രം മനോജ് കാനയുടെ ഗഞ്ചിറയാണ്. രാഹുല്‍ റിജി നായരുടെ കള്ളനോട്ടമാണ് മികച്ച മലയാള സിനിമ. നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ സരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ മികച്ച കുടുംബമൂല്യമുള്ള ചിത്രംമായി. സ്മോള്‍ സ്കെയില്‍ സൊസൈറ്റി സംവിധാനം ചെയ്ത വിപിന്‍ വിജയിന് പ്രത്യേക പരാമര്‍ശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here