തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ എന്ന ആരോപണം ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട്, കള്ളവോട്ട് പരാതി ശരിയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വെളിപ്പെടുത്തിയത്. 140 മണ്ഡലങ്ങളിലും അന്വേഷണവും പ്രഖ്യാപിച്ചു. വൈക്കം (590), ഇടുക്കി (434),ചാലക്കുടി (570), കാസര്‍കോട് (640) എന്നിവ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ടിക്കാറാം മീണ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിന് 140 കമ്പനി കേന്ദ്രസേന എത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ നടപടി കൈക്കൊള്ളും. കാസര്‍കോട് ഉദുമയിലെ എ.ഇ. ആര്‍. ഒയ്ക്ക് സസ്പെന്‍ഷന്‍ പരാതിയിൽ പറഞ്ഞത് ശരിയാണ്. തവനൂർ പരാതിയിൽ പറഞ്ഞതിൽ 70 ശതമാനം ഇരട്ട വോട്ട്. 7.39 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഉണ്ട് ഇക്കുറി. 7.39 ലക്ഷം പേരെ പുതിയതായി വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. 1.76 ലക്ഷം പേരുടെ അപേക്ഷകള്‍ തളളി, 290 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍ ഉണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.