തിരുവനന്തപുരം: മന്നത്തിനെ ഉയര്‍ത്തിക്കാണിക്കുന്ന ദേശാഭിമാനി ലേഖനത്തിനു എതിരെ എന്‍എസ്എസ്. ഇടതുനേതാക്കള്‍ അവര്‍ക്ക് ആവശ്യമുളളപ്പോള്‍ മന്നത്ത് പത്മനാഭനെ ഉയര്‍ത്തിക്കാട്ടുന്നു. ഇടതുസര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്ന് എന്‍.എസ്.എസ് വിമര്‍ശിച്ചു. ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തില്‍ നിന്ന് മന്നത്ത് പത്മനാഭന്റെ പേര് ഈ സര്‍ക്കാര്‍ ഒഴിവാക്കി. അധാര്‍മികവും ബോധപൂര്‍വവുമായ അവഗണനായായി ഇതിനെ കാണുന്നു.
മന്നത്തോടുള്ള രാഷ്ട്രീയവൈരത്തിന്റെ ഉറവിടം എല്ലാവര്‍ക്കും അറിയാം. എന്‍.എസ്.എസും മന്നം ആരാധകരും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുന്നുവെന്നും എൻഎസ്എസ് വാർത്താക്കുറുപ്പിൽ കുറ്റപ്പെടുത്തി.
മന്നത്തിനെ എകെജിക്ക് തുല്യമായി ഉയർത്തിക്കാട്ടിയായിരുന്നു വി.ശിവദാസന്റെ ദേശഭിമാനിയിലെ ലേഖനത്തോട്ടാണ് വിയോജിപ്പ് എന്‍എസ്എസ് പരസ്യമാക്കിയത്. ശബരിമല സമരത്തിലെ കേസുകള്‍ പിന്‍വലിച്ചതിന് പിന്നാലെ എൻഎസ്എസിനോട് അടുക്കാനുള്ള സിപിഎമ്മിന്റെ നീക്കമായും ലേഖനത്തെ വിലയിരുത്തിയിരുന്നു.