ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞു; പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പേരാ, വിശ്വാസ്യതയും വേണം; വിമര്‍ശനവുമായി ആന്റണി

0
129

തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും ആന്റണി പറഞ്ഞു. പുതുമുഖങ്ങളെ കൂടുതലായി മത്സരരംഗത്തേക്കിറക്കുക എന്ന തീരുമാനം കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന സമയത്താണ് ആന്റണിയുടെ ഈ പ്രസ്താവം വന്നത്.

പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പേരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്കു സ്വീകാര്യമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണം-ആന്റണി പറയുന്നു. ഇന്നലെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. ഇതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള തിരക്കിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here